ഫോണ്‍ നമ്പറിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ താരങ്ങളുമായി ബന്ധപ്പെടാന്‍ പലരും ശ്രമിക്കാറുണ്ട്. പലരും താരങ്ങളോട് അസഭ്യമായി പെരുമാറുന്നത് പലപ്പോഴും വാര്‍ത്തകള്‍ ആകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഫോൺ നമ്പറിനു വേണ്ടി ‘നമ്പർ’ ഇറക്കിയ യുവാവിന് നടി രശ്മി ഗൗതം നല്കിയ മറുപടിയാണ്. പിആർ മാനേജ്മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജർ എന്ന രീതിയിലാണ് നടിയുടെ ഫോൺ നമ്പർ സംഘടിപ്പിക്കാൻ യുവാവ് ശ്രമിച്ചത്.
‘ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇൻബോക്സ് ചെയ്യാമോ’ – എന്ന സന്ദേശം നടിയ്ക്ക് യുവാവ് അയച്ചു. ഉടന്‍ തന്നെ ട്വീറ്റിനു മറുപടിയുമായി നടിയുമെത്തി. തനിക്ക് 12 വയസ്സുള്ളപ്പോൾ അച്ഛൻ ഓർമയായെന്നും, നിങ്ങൾക്ക് അങ്ങനെയൊരു നമ്പർ തരാൻ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും പിആർ മാനേജ്മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിർത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമമോഹവുമായി എത്തുന്ന പെൺകുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇൻഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി വ്യക്തമാക്കി
നടിയുടെ മറുപടിയ്ക്ക് പിന്നാലെ തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കുറിച്ചു കൊണ്ട് വിവാദട്വീറ്റ് അയാൾ നീക്കം ചെയ്തു.
Post Your Comments