
മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ സിനിമാ സീരിയല്‍ നടനാണ് മണികണ്ഠന് പട്ടാമ്പി. പതിനേഴില്‍ അധികം വര്‍ഷം സിനിമാ മേഖലയില്‍ നില നിന്ന താരത്തിനു ബ്രേക്ക് നല്‍കിയത് മറിമായം എന്ന പരമ്പരയാണ്. എന്നാല്‍ നായകനായും അല്ലാതെയും നിരവധി ചിത്രങ്ങള്‍ ചെയ്ത മണികണ്ഠന് സിം എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിന്റെ പേരില്‍ സിനിമയില്‍ അവസരമില്ലാതെ ഒന്നര വര്‍ഷം വീട്ടിലിരിക്കേണ്ടി വന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
” ഓരോ സിനിമയും നല്‍കുന്നത് ഓരോ പാഠങ്ങള്‍ ആണ്. നായകനായതോടെ സിനിമയില്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. അതിനുമുമ്പ് എല്ലാ മാസവും ഒരു സിനിമയിലെങ്കിലും അവസരം ലഭിക്കുമായിരുന്നു. സിം ചെയ്ത ശേഷം ഒന്നര വര്‍ഷമാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ ആയത്. സിനിമയില്‍ കഴിവല്ല പ്രധാനം, ഭാഗ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭാഗ്യം ഉണ്ടാകുമ്പോള്‍ എല്ലാം താനേ സംഭവിക്കും.” മണികണ്ഠന് പറയുന്നു. ഇപ്പോള്‍ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം.
Post Your Comments