ബോളിവുഡ് സിനിമാ ലോകത്തെ ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് നാല്പത്തിനാലുകാരിയായ മലൈക അറോറയും യുവനടന് അര്ജുന് കപൂറും തമ്മിലുള്ള പ്രണയം. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും പരസ്യ പ്രതികരണത്തിന് ഇരു താരങ്ങളും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അര്‍ജുനുമായി ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മലൈക. ചര്‍ച്ച് വെഡ്ഡിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ; ”ഇല്ല. എല്ലാം മാധ്യമസൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്”.
‘ നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ നിങ്ങള്‍ ചെയ്തെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഇനി നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ ആ സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ’. എന്നാണു പ്രണയത്തിന് രണ്ടാമതൊരവസരം നല്‍കുമോയെന്ന ചോദ്യത്തിനു മലൈകയുടെ മറുപടി
Post Your Comments