GeneralMollywood

ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു; ദുരനുഭവം വെളിപ്പെടുത്തി നടി മോളി

ചാള മേരി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ മോളി കണ്ണമാലി മകനു വീട് വയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നു കാട്ടി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് വാര്‍ത്തയായിരുന്നു. മകന്‍ ജോളിക്ക് വിവാഹ ശേഷം ഭാര്യ വീട്ടുകാര്‍ ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നല്‍കിയ ഇടത്ത് വീട് വയ്ക്കാനുള്ള ശ്രമത്തെ ഭാര്യ വീട്ടുകാര്‍ തടയിടുകയാണെന്ന് മോളി പറയുന്നു. മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് തുറന്നു പറയുന്ന താരം സംഭവം ചൂണ്ടിക്കാട്ടി പലതവണ പല പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയെന്നും പക്ഷേ നടപടിയായില്ലെന്നും പറയുന്നു.

”ഗതികെട്ടാണ് താൻ പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാൻ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസിൽ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കോ– മോളി ഒരു മാധ്യമത്തോട് പങ്കുവച്ചു.

” മൂന്ന് സെന്റിൽ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്പോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നിൽക്കുന്നത്. ഒരു വീടാകുന്നത്…തണലാകുന്നത് നിങ്ങളുടെ മകൾക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവർ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവർക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവർക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനേയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശ്യം.” എന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button