
മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലാണ് നടന് ഗിന്നസ് പക്രു അഭിനയിക്കുന്നത്, ചിത്രത്തില്‍ കപ്പലണ്ടി കച്ചവടക്കാരന്റെ റോളിലാണ് ഗിന്നസ് പക്രു അഭിനയിക്കുന്നത്, അത് കൊണ്ട് തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കപ്പലണ്ടി കൊണ്ട് തുലാഭാരം നടത്തിയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഭഗവാനില്‍ അര്‍പ്പിച്ചത്.
ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമാകുന്ന ഇളയരാജ മാര്‍ച്ച്-22 തിയേറ്ററുകളിലെത്തും. മാധവ് രാം ദാസ് സംവിധാനം ചെയ്ത മേല്‍വിലാസവും, അപ്പോത്തിക്കിരിയും വലിയ രീതിയിലുള്ള ജനശ്രദ്ധ നേടിയിരുന്നു
Post Your Comments