GeneralLatest NewsMollywood

അഭിനയം നിര്‍ത്തുന്നതിനെകുറിച്ച് അന്ന് ആലോചിച്ചു; ഭാവന പങ്കുവയ്ക്കുന്നു

നവീനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി ഭാവന വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നു. വിജയ്‌ സേതുപതി, തൃഷ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ്. 99 എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിനിമയിലെ തുടക്ക കാലത്ത് അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ചു ആലോചിച്ചിരുന്നുവെന്ന് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഭാവന പറയുന്നു. നവീനുമായുള്ള വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

” വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. ” ഭാവന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button