ഒരുകാലത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു നടി വിനയപ്രസാദ്. പെരുന്തച്ചന്‍ എന്ന ഇതിഹാസ ചിത്രത്തിലൂടെ തുടങ്ങിയ വിനയ പ്രസാദിന്റെ മലയാള ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രം വിനയ പ്രസാദിന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തു. കന്നഡ ചിത്രങ്ങളില്‍ ഏറെ സജീവമായിരുന്ന വിനയ പ്രസാദ് മലയാളത്തില്‍ ഏറെ സെലക്ടീവായാണ് വേഷങ്ങള്‍ തെരഞ്ഞെടുത്തത്. ഏഷ്യനെറ്റില്‍ സംവിധാനം ചെയ്ത ‘സ്ത്രീ’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഇന്ദു എന്ന കഥാപാത്രം വിനയ പ്രസാദിനെ സ്ത്രീ പ്രേക്ഷകരുടെ പ്രിയ താരമാക്കുകയും ചെയ്തു, അര്‍ഹിച്ച അംഗീകാരങ്ങള്‍ കന്നഡ സിനിമകള്‍ നല്‍കിയപ്പോള്‍ മലയാള സിനിമ തന്നെ അവഗണിച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.
“മലയാള സിനിമ ഒരിക്കലും തന്നെ അവഗണിച്ചിട്ടില്ല, മണിച്ചിത്രത്താഴ് ഒരു സിനിമ എന്നതിനപ്പുറം ഒരു അത്ഭുതമാണ്, അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്, കൊച്ചു കുട്ടികള്‍ പോലും ശ്രീദേവി എന്ന് എന്നെ വിളിക്കാറുണ്ട്, അതിലെല്ലാമുപരി സ്ത്രീ എന്ന സീരിയലുണ്ടാക്കിയ ഇംപാക്റ്റ് വളരെ വലുതാണ്. സ്ത്രീ എന്ന സീരിയല്‍ വാണിജ്യപരമായി ചാനല്‍ റേറ്റിംഗിനെ അത്രത്തോളം ഉയരത്തിലെത്തിച്ച ഒരു മെഗാ പരമ്പരയായിരുന്നു, അത് കൊണ്ട് തന്നെ മലയാളം തന്നത് വലിയ സ്ഥാനമാണ്.”- ഒരു ടെലിവിഷന്‍ അഭിമുഖ പരിപടിയില്‍ സംസാരിക്കവേ വിനയ പ്രസാദ് പങ്കുവയ്ക്കുന്നു.
Post Your Comments