GeneralLatest NewsMollywood

ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നതായിരിക്കാം അവരുടെ പ്രശ്നം; തനിക്കെതിരെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ആരാണെന്നു പ്രിയ വാര്യര്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്രശസ്തമായ ‘ഒരു അഡാറ് ലൗ’ എന്ന ഒമര്‍ ലുലു ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരങ്ങളുടെ വാക്ക് പോരിലൂടെയാണ്. നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വച്ച്‌ ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആദ്യം നായികാ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് നൂറിന്‍ ഷെരീഫിനെയായിരുന്നു. എന്നാല്‍ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ പ്രിയ തരംഗമായതോടെ ചിത്രത്തിലെ നായികാസ്ഥാനത്തെ സംബന്ധിച്ച്‌ നിര്‍മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും ഒടുവില്‍ പ്രിയക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റുകയും ചെയ്തിരുന്നു.

പക്ഷേ, ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ നൂറിന്റെ വേഷമാണ് ശ്രദ്ധനേടിയത്. തുടര്‍ന്ന് ഒരു ചാനല്‍ അഭിമുഖത്തിനിടെ സംവിധായകന്‍ ഒമര്‍ ലുലു പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അഭിപ്രായപ്പെട്ടിരുന്നു. ഒമര്‍ ലുലുവിന് പിന്നാലെ റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും വ്യക്തമാക്കി. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ. താന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല എന്നും ആരെയും തരംതാഴ്ത്തിയിട്ടില്ല എന്നും പ്രിയ പറയുന്നു.

‘പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി എനിക്ക് പ്രാധാന്യം നല്‍കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുന്‍പ് തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല. നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്‌നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല. ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്‌നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്‌നമില്ല’- പ്രിയ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button