മലയാളികളുടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംഗീത. നീലക്കുയില്‍, സ്ത്രീപദം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന സംഗീത ഡബ്ബിംഗിലൂടെയാണ് സിനിമാ സീരിയല്‍ രംഗത്തേയ്ക്ക് കടന്നു വന്നത്. തന്റെ കരിയറിലെ മികച്ച വേഷം ചെമ്പകമേ എന്ന ആല്‍ബത്തില്‍ സുന്ദരിയെ വാ എന്ന ഗാനരംഗത്ത് അഭിനയിച്ചതാണെന്ന് സംഗീത പറയുന്നു.
ഉദയശങ്കരൻ സംവിധാനം ചെയ്ത ‘ചെമ്പകമേ’ എന്ന ആൽബത്തിൽ അഭിനയിക്കാൻ കഴിഞ്ഞതാണു ജീവിതത്തിലെ വഴിത്തിരിവ്. എന്നാല്‍ തന്റെ ജീവിതത്തില്‍ അഭിനയം പോലും വേണ്ടെന്നുവയ്ച്ച നിമിഷത്തെക്കുറിച്ച് സംഗീത ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. അച്ഛന്റെ വേര്‍പാടോടെ ആകെ തകര്‍ന്നു പോയെന്നും അപ്പോള്‍ വന്ന അവസരങ്ങള്‍ എല്ലാം വേണ്ടെന്നും വച്ചതായും സംഗീത പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
”2009 ലാണ് അച്ഛൻ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു. ആ അപ്രതീക്ഷിത വേർപ്പാട് എന്നെ മാനസികമായി തളർത്തി. ഇനി അഭിനയവും ഡബ്ബിങ്ങും വേണ്ട എന്ന് തീരുമാനിച്ച് വീട്ടിൽ ഒതുങ്ങി കൂടി. ആ സമയത്തു വന്ന അവസരങ്ങളെല്ലാം വേണ്ടന്നു വച്ചു. അപ്പോഴാണു ഗീതു മോഹൻദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കേൾക്കുന്നുണ്ടോ’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്.
ഗീതു ചേച്ചി വിളിച്ചപ്പോൾ അച്ഛന്റെ മരണവും എന്റെ മാനസികാവസ്ഥയും ഞാൻ പറഞ്ഞു. ഇനി അഭിനയിക്കാനാവില്ലെന്നും പറഞ്ഞു. പക്ഷേ ചേച്ചി എന്റെ വീട്ടിൽ വന്ന് സംസാരിച്ചും ഒരുപാട് നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ് ‘കേൾക്കുന്നുണ്ടോ’ എന്ന സിനിമ. കണ്ണിനു കാഴ്ചയില്ലാത്ത ഒരു കുട്ടിയുടെ അമ്മ ആയിട്ടായിരുന്നു അഭിനയിച്ചത്. സ്പോർട്ട് ഡബ്ബിങ്ങായിരുന്നു. ഈ സിനിമ ഇപ്പോൾ പത്താം ക്ലാസിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”
Post Your Comments