മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനില്‍ അഭിനയിച്ച നടി വിജയ ലക്ഷ്മി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്ന വിവരം നടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കന്നഡ നടന് രവി പ്രകാശിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിജയലക്ഷ്മി. ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടി പോലീസില്‍ പരാതി നല്‍കിയത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയലക്ഷ്മിയ്ക്ക് സാമ്പത്തിക പരാധീനതകള്‍ ആണെന്നും സഹായിക്കണമെന്നും സഹോദരി ഉഷാദേവി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടിയെ കാണാന്‍ രവി പ്രകാശ് ആശുപത്രിയില്‍ എത്തുകയും ചികിത്സാ സഹായമായി രവി പ്രകാശ് ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. അത് സ്വീകരിച്ചതിന് ശേഷം രവി പ്രകാശിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായെന്നും ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും വിജയലക്ഷ്മി ആരോപിക്കുന്നു. രവി പ്രകാശിന്റെ ശല്യം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് വിജയലക്ഷ്മി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിജയലക്ഷ്മിയുടെ പരാതി വ്യാജമാണെന്ന് രവി പ്രകാശ് പ്രതികരിച്ചു
Post Your Comments