മലയാള സിനിമാ രംഗത്ത് ശ്യാം പുഷ്കരന് എന്ന തിരക്കഥാകൃത്ത് വലിയ രീതിയില്‍ അടയാളപ്പെട്ടു കഴിഞ്ഞു, രചയിതാവിലൂന്നി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ആ പഴയകാല സിനിമാ രംഗത്തെ മടങ്ങി വരവിനെയാണ് ശ്യാം പുഷ്ക്കരന്‍ എന്ന സിനിമാ എഴുത്തുകാരന് വീണ്ടും തിരികെ നല്‍കുന്നത്. സംവിധായകന്റെ മേലങ്കിയണിയാതെ തന്നെ തിരക്കഥാകൃത്തായി മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ശ്യാം പുഷ്കരന് ലോഹിതദാസ് എന്ന അതുല്യ പ്രതിഭയോടാണ് കൂടുതല്‍ മമത സൂക്ഷിക്കുന്നത്.
തനിക്ക് ശ്രീനിവാസനെപ്പോലെ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹമില്ലെന്നും, ലോഹിതദാസിനെപ്പോലെ അടയാളപ്പെടാനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും ശ്യാം പറയുന്നു, അതിന്റെ കാരണവും ചുരുങ്ങിയ വാക്കില്‍ അദ്ദേഹം വിശദീകരിക്കുന്നു.
ശ്യാം പുഷ്കരന് പറഞ്ഞത്
“ശ്രീനിവാസന്റെ സംഭാഷണങ്ങള്‍ കുറിക്ക് കൊള്ളുന്നതാണ്, പക്ഷെ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും അത് അദ്ദേഹം എഴുതിയതാണെന്ന്. ലോഹിതദാസിനെപ്പോലെ ഒരു എഴുത്തുകാരനാകാനാണ് ഇഷ്ടം എഴുത്തുകാരന്റെ പ്രതിഭയോ കഥാപാത്രമോ ഇങ്ങനെ ചിന്തിച്ചതോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത എഴുത്താണത്”.
കടപ്പാട് : മലയാള മനോരമ
Post Your Comments