
സുരേഷ് ഗോപി നായകനാകുന്ന ലേലം 2ൽ അദ്ദേഹത്തിന്റെ മകനായ ഗോകുൽ സുരേഷും അഭിനയിക്കുന്നു.1997-ല്‍ പുറത്തിറങ്ങിയ ലേലം സിനിമയുടെ സംവിധാനം ജോഷിയും തിരക്കഥ രണ്‍ജി പണിക്കരുമാണ് നിര്‍വഹിച്ചത് . ബോക്സോഫീസില്‍ ഇടിമുഴക്കം സൃഷ്ടിച്ച ലേലം സുരേഷ് ഗോപിയുടെ സൂപ്പര്‍ താര വളര്‍ച്ചയ്ക്ക് വലിയ ഇമേജ് നല്‍കിയ സിനിമയാണ്.
രഞ്ജി പണിക്കരുടെ തിരക്കഥയിൽ അദ്ദേഹത്തിന്റെ മകനായ നിതിൻ രഞ്ജി പണിക്കരാണ് ലേലം-2 സംവിധാനം ചെയ്യുന്നത്. ആനക്കാട്ടിൽ ചാക്കോച്ചിയായി തന്നെയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകനായ കൊച്ചുചാക്കോച്ചിയായി ഗോകുല്‍ സുരേഷും ലേലം-2 വിലെ ശ്രദ്ധേയ സാന്നിധ്യമാകുന്നു.
Post Your Comments