
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘അയ്യര്‍ ദ ഗ്രേറ്റ്’ ഓര്‍മ്മയില്ലേ. ഭദ്രന് ഒരുക്കിയ ഈ ചിത്രം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആരാധകരുടെ ഇഷ്ട ചിത്രം തന്നെയാണ്. ഇപ്പോള്‍ മറ്റൊരു അയ്യര്‍ ദ ഗ്രേറ്റ് വരുന്നതായി റിപ്പോര്‍ട്ട്. ജയറാമാണ് അയ്യര്‍ ദ ഗ്രേറ്റാകാന് തയ്യാറെടുക്കുന്നത്.
കണ്ണന് താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമനിലാണ് ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന വിശേഷണത്തോടെ ജയറാം എത്തുന്നത്. നടന് ജയസൂര്യയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ജയറാമിനെ നായകനാക്കി തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന് താമരക്കുളം.
Post Your Comments