നൂറിലധികം സിനിമകളും സീരിയലുകളും ചെയ്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഗായത്രി. ലാല്‍ ജോസ് ഒരുക്കിയ ദിലീപ് ചിത്രം മീശമാധവനിലെ സരസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രി ആയിരുന്നു. തന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ ക്കുറിച്ച് പങ്കുവച്ച താരം മീശമാധവനിലെ സരസുവിനെപറ്റി പങ്കുവച്ചു.
സരസു എന്ന കഥാപാത്രം നാണക്കേടുണ്ടാക്കി എന്നു മുന്പ് താരം പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നാണക്കേടന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും താന്‍ പറഞ്ഞകാര്യം ആളുകള്‍ തെറ്റിധരിച്ചതാണെന്നും ഗായത്രി വ്യക്തമാക്കി.
” ലാല്‍ജോസ് സാര്‍ സിനിമ പ്ലാന്‍ ചെയ്യുമ്പോഴേ സരസു എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട ക്യാരക്ടറാണ്. നായകന്‍ വില്ലനെ താഴ്ത്തിക്കെട്ടുന്നത് ഈ ക്യാരക്ടറിനെ ഉപയോഗിച്ചാണ്. അതായത് ജഗതിയെ ദിലീപ് തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നത് സരസു എന്ന എന്റെ കഥാപാത്രം വച്ചിട്ടാണ്. വില്ലന്റെ കീപ്പാണ് സരസു. പിന്നീട് അത്തരത്തിലുളള ഏത് കഥാപാത്രം വന്നാലും ഡയറക്ടര്‍മാര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. പിന്നീട് ജോഷിസാറിന്റെ സെവന്‍സില്‍ ഇത്തരത്തിലൊരു ക്യാരക്ടര്‍ വന്നപ്പോള്‍ ഞാനത് വേണ്ടെന്നുവച്ചു. അദ്ദേഹം കാരണമന്വേഷിച്ചു. ആളുകള്‍ എന്നെ സരസു എന്ന് വിളിക്കുന്നു. എനിക്കതൊരു ബുദ്ധിമുട്ടുപോലെ തോന്നുന്നു. അതുകൊണ്ട് ഇനി അത്തരം വേഷം ചെയ്യുന്നില്ല.. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്.” ഗായത്രി പറഞ്ഞു.
Post Your Comments