GeneralLatest NewsMollywood

ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്കും അത് തോന്നാറുണ്ട്; ദിലീപ് പങ്കുവയ്ക്കുന്നു

നടന്‍ ദിലെപിന്റെ ഏറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തില്‍ വിക്കുള്ള വക്കീലയാണ് ദിലീപ് എത്തുന്നത്. എന്നാല്‍ അച്ഛന് തന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹമെന്ന് തുറന്നു പറയുകയാണ് താരം.

എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ദിലീപ് ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ” ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്‍ന്നെങ്കിലും അന്ന് പിന്നെ കമല്‍ സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല്‍ എല്‍ ബിക്ക് വിടാനായിരുന്നു താത്പര്യം. അപ്പോഴേക്കും ഞാന്‍ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന്‍ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള്‍ പറയുന്നതും നമ്മള്‍ കേള്‍ക്കണം” ദിലീപ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button