
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൗപര്‍ണിക. നായികയായും പ്രതിനായികയായും സീരിയലുകളില്‍ തിളങ്ങുന്ന സൗപര്‍ണിക തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുന്നു. നടന് ജഗതി ശ്രീകുമാറിനോടുള്ള അടാരവായി ജഗതിസം എന്ന പേരില്‍ ചെയ്ത ആല്‍ബം അദ്ദേഹം സന്തോഷത്തോടെ ആസ്വദിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷമായെന്നു താരം പങ്കുവയ്ക്കുന്നു
”ഞാനും എന്റെ ഫ്രണ്ട് കാർത്തിക് ശങ്കറും ചേർന്ന് ‘ജഗതിസം’ എന്ന പേരിൽ ജഗതി സാറിനു ബഹുമാനസൂചകമായി ഒരു ആൽബം ചെയ്തിരുന്നു. കാർത്തിക് ഡയറക്ട് ചെയ്ത ഈ ആൽബത്തിൽ ഞങ്ങൾ രണ്ടുപേരും പാടി അഭിനയിക്കുകയായിരുന്നു. ജഗതി സാറിന്റെ മകനാണ് ആൽബം റിലീസ് ചെയ്തത്. ഈ ആല്‍ബം വീട്ടിൽ കൊണ്ടുപോയി ജഗതി സാറിനെ കാണിക്കാൻ സാധിച്ചു. താളം പിടിച്ചിരുന്ന് നന്നായി ആസ്വദിച്ചാണ് സാർ ആൽബം കണ്ടത്. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഇരുന്ന് കാണുന്നതെന്നു സാറിന്റെ ഭാര്യ പറഞ്ഞു. ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഒരു കലാകാരി എന്ന നിലയിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി അതിനെ കാണുന്നു.” സൗപര്‍ണിക ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments