KollywoodLatest News

വനിതാ ദിനത്തില്‍ നയൻതാരയ്ക്ക് കാമുകൻ നൽകിയ സർപ്രൈസ്‌

തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് നയൻ‌താര. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരത്തിന് വനിതാ ദിനത്തില്‍ കാമുകൻ നൽകിയ സർപ്രൈസ്‌ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

നയന്‍താര തന്റെ ലോകസുന്ദരിയാണെന്ന് പറഞ്ഞിരിക്കുകയാണ് കാമുകനായ വിഘ്‌നേശ് ശിവന്‍. പൂക്കള്‍ നിറച്ച ബൊക്കൈകളാണ് ഇത്തവണ നയന്‍സിന് സമ്മാനമായി കൊടുത്തിരിക്കുന്നത്.

ഈ ചിത്രം പങ്കുവെച്ച്‌ കൊണ്ട് നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല. വനിതാദിനാശംസകള്‍ എന്നാമാണ് ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ള കരുത്തായ എല്ലാ സ്ത്രീകള്‍ക്കും അദ്ദേഹം ആശംസകള് അറിയിച്ചിട്ടുണ്ട്‍. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നും താരം പറയുന്നു.

https://www.instagram.com/p/BuvUufjg-cu/?utm_source=ig_embed&utm_campaign=embed_locale_control

shortlink

Related Articles

Post Your Comments


Back to top button