മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ചിതമാണ് ലൂസിഫർ. ചിത്രത്തിൽ നടനവിസ്മയം മോഹൻലാൽ വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ പൃഥ്വിയുടെ സംവിധാന മികവിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ ഷാജോൺ.
വളരെ ആലോചിച്ച് ഒരു സംശയമില്ലാതെയാണ് പൃഥ്വിരാജ് ഷൂട്ട് ചെയ്തത് . പലപ്പോഴും അമ്പരപ്പ് തോന്നിയിട്ടുണ്ട് . ആർട്ടിസ്റ്റുകളുടെ എണ്ണം വളര്‍ന്ന് വളര്‍ന്ന് 5000 വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്ന സീനുകള്‍ വരെയുണ്ടായി. ഇത്രയും ആർട്ടിസ്റ്റുകൾ ഒന്നിച്ചു വന്നപ്പോഴും ഒരു ടെൻഷനും കാണിക്കാതെ അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ മെയ്വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്തത്.
ഇതെങ്ങനെ പറ്റുന്നുവെന്ന് ഞാൻ പൃഥ്വിയോട് ചോദിച്ചിരുന്നു. ”ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാല്‍ മതി” എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്ത് എവിടെ വേണമെന്ന് പൃഥ്വിക്ക് അറിയാം . ഞാൻ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്സ്പ്രഷൻ വേറെ ഏതോ സിനിമയില്‍ ഞാൻ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയില്‍ ഇരുന്നത്. അതിന്റെ ഗുണം ചിത്രത്തിന് ഉണ്ടാകുമെന്ന് ഷാജോൺ പറഞ്ഞു.
Post Your Comments