മലയാളത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി നിരവധി ചിത്രങ്ങളില്‍ എത്തിയ താരമാണ് കവിയൂര്‍ പൊന്നമ്മ. അഭിനയ രംഗത്ത് ഇപ്പോഴും സജീവമായ ഈ താരം കിരീടം എന്ന ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനെക്കുറിച്ച് തുറന്നു പറയുന്നു.
ലാല്‍ തനിക്ക് സ്വന്തം മകനെപ്പോലെയായതിനാല്‍ കിരീടം എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മനസുവിങ്ങുകയായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു. കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ”കിരീടത്തില്‍ തിലകന്‍ ചേട്ടനുമായി ലാല്‍ വഴക്കിട്ടു വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സീനുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറക്കിവിടുകയാണ്. എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടാണ് ലാല്‍ നടക്കുന്നത്. ഞാന്‍ ഓടിച്ചെന്നു ലാലിനെ വിളിക്കുമ്പോള്‍ ലാല്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടു പോകുന്നു അമ്മേയെന്ന്. അത് ഷൂട്ട് ചെയ്യുന്ന സമയത്തു ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.”
ലാലിന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് പലരും പറയാറുണ്ടെന്നു താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments