CinemaMollywoodNEWSUncategorized

വിനയനും ജയസൂര്യയും വീണ്ടും കൈകോര്‍ക്കുന്നു

നീണ്ട ഇടവേളക്കു ശേഷം വിനയൻ – ജയസൂര്യ ചിത്രം വരുന്നു. 2002 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ‘ഊമ്മപെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യയുടെ സിനിമ പ്രവേശം. പിന്നീട് അദ്ദേഹത്തിന്റെ തന്നെ കാട്ടുചെമ്പകത്തിലും ഹരീന്ദ്രൻ ഒരു നിഷ്കളങ്കനിലും ജയസൂര്യ നായകനായി അഭിനയിച്ചു. 12 വർഷത്തെ ഇടവേളക്കു ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. വിനയൻ ഇപ്പോൾ ആകാശഗംഗ -2 ഒരുക്കുന്നതിന്റെ തിരക്കിലാണ്. 20 വർഷത്തിന് ശേഷമാണ് ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നത്. അടുത്ത മാസം ഇതിന്റെ ചിത്രീകരണം ആരംഭിക്കും. അത് കഴിഞ്ഞ് മോഹൻലാൽ ചിത്രമാണ് വിനയന്‍ ചെയ്യുന്നത്. വിനയൻ-മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കികാണുന്നത്.

മിഥുൻ മാനുവൽ തോമസിന്റെ ആട് -3, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം, രഞ്ജിത് ശങ്കർ ചിത്രം എന്നിവയാണ് ജയസൂര്യയുടെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button