BollywoodLatest News

വനിതാ ദിനം സ്പെഷ്യൽ; വിദ്യാ ബാലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

മുംബൈ: ബോളിവുഡില്‍ വിവാഹ ശേഷവും സജീവമാണ് വിദ്യാ ബാലന്‍. താരം ചെയ്‌ത ഓരോ കഥാപാത്രവും അത്രവേഗം ആരാധകർ മറക്കില്ല. ഡേർട്ടി പിക്ച്ചർ ,കഹാനി, തുമാരി സുലു എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കുന്ന താരം വനിതാ ദിനത്തിൽ ഇന്‍സ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടു.

സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുളള പോസ്റ്റാണത്. ഒപ്പം സ്വയം ആരും വെറുക്കേണ്ടതില്ലെന്ന സന്ദേശവും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിദ്യ നല്‍കുന്നുണ്ട്. മെലിയാനോ ആകര്‍ഷണീയമാവാനോ സ്‌മോര്‍ട്ടോ ഹോട്ടോ,കൂളോ ആയി മാറാനോ കൂടുതല്‍ സമ്ബന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വില കുറച്ച്‌ കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ് ബൈ പറയാനുളള സമയമായിരിക്കുന്നുവെന്നും വിദ്യാ ബാലന്‍ പറയുന്നു.

ഇന്ന് നിങ്ങള്‍ക്കേറ്റവും മികച്ചത് ആകാന്‍ പറ്റില്ലെങ്കില്‍ അത് നാളെയുമാവാം.വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം നടി പങ്കുവെച്ചൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button