GeneralLatest NewsMollywood

കെപിഎസി ലളിതയുടെ ആ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ

മലയാളത്തിന്റെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മയ്ക്ക്. സൂപ്പര്‍താരങ്ങളുടെ അമ്മയായി എത്തി മലയാളി മനസ്സില്‍ ഇടം നേടിയ താരം നടന്‍ അടൂര്‍ ഭാസിയെക്കുറിച്ചു കെ പി എസി ലളിതയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്ന് തുറന്നു പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

kpac

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരമായിരുന്ന അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചു ലളിത വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും അതേക്കുറിച്ച്‌ പ്രതികരിച്ചപ്പോള്‍ അത്ര നല്ല സമീപനമല്ലായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും ലളിത പറഞ്ഞിരുന്നു. മദ്യപിച്ച്‌ വീട്ടിലെത്തി ബഹളം വെച്ച അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടിയൊന്നുമെടുത്തിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ കെ പി എസി ലളിതയുടെ ഈ വെളിപ്പെടുത്തലുകളൊന്നും താന്‍ വിശ്വസിക്കില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കവിയൂര്‍ പൊന്നമ്മയുടെ മറുപടി ഇങ്ങനെ..” അങ്ങേര് പാവം മനുഷ്യൻ. അങ്ങേരെ കൊണ്ടൊന്നും…..(ചിരിക്കുന്നു). ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല’.

shortlink

Related Articles

Post Your Comments


Back to top button