നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ ചിത്രം മോഹന്‍ലാല്‍ -പൃഥ്വിരാജ് ആരാധകര്‍ക്ക് ഉത്സവമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കുമെന്ന് നടന് കലാഭവന്‍ ഷാജോണ്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.
‘ലാലേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. ഞാന്‍ മുമ്പ് രാജുവിനെ കണ്ടപ്പോള്‍ ചിത്രത്തില്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നു. വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്. അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ടാണ് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നും കുറച്ച് ദിവസങ്ങള്‍ നല്‍കണമെന്നും പറഞ്ഞത്. ഞാന്‍ മറ്റ് തിരക്കൊന്നും ചിന്തിക്കാതെ ചെയ്യാമെന്ന് സമ്മതിച്ചു. എന്താണ് കഥാപാത്രമെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകയ്യായാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞു. അതു തന്നെ വലിയ സന്തോഷമായി.’ ഷാജോണ്‍ വീഡിയോയില്‍ പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വലംകൈയായി നില്ക്കുന്ന അലോഷി എന്ന കഥാപാത്രത്തെ ഷാജോണാണ് അവതരിപ്പിക്കുന്നത്.
Post Your Comments