ജനപ്രിയ പരമ്പര മറിമായത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നിയാസ് ബക്കര്‍. നടന് അബൂബക്കറിന്റെ മകനായ നിയാസ് വര്‍ഷങ്ങളായി മിമിക്രി- അഭിനയ രംഗത്ത് സജീവമാണ്. നടന് നവാസിന്റെ സഹോദരന് കൂടിയാണ് നിയാസ്. കഴിഞ്ഞ ദിവസം നിയാസ് ബക്കറുടെ മകളുടെ വിവാഹം കഴിഞ്ഞിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രധാന സംശയം ‘നിയാസിന് കെട്ടിക്കാറായ മോളോ…’? എന്നായിരുന്നു. ആരാധകരുടെ സംശയത്തിനു മറുപടി നല്‍കുകയാണ് താരം.
ഈ അദ്ഭുതപ്പെടലിൽ പ്രേക്ഷകരെ കുറ്റം പറയാൻ പറ്റില്ലെന്ന് പറയുകയാണ് നിയാസ്. നിയാസിന്റെ മകളുടെ ജസീലയുടെ വിവാഹത്തിനു പിന്നാലെ നല്കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. ‘ഞാൻ ആരുടെയും ശ്രദ്ധയിൽ പെടാത്തതു കൊണ്ടാകാം. എന്നെ ശ്രദ്ധിക്കാത്തതു കൊണ്ട് എന്റെ മോൾ വളർന്നതും പലരും അറിഞ്ഞില്ല. എന്റെ രൂപമൊക്കെ വച്ച് മുൻപും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.’- നിയാസ് പറഞ്ഞു
‘ഞങ്ങൾ വടക്കാഞ്ചേരിക്കാരാണ്. എനിക്കിപ്പോൾ 46 വയസ്സായി. 25 – ാം വയസ്സിലായിരുന്നു വിവാഹം. ബാപ്പയുടെ ആത്മസുഹൃത്ത് കെ.വി മുഹമ്മദിന്റെ മകളാണ് ഹസീന. ചെറുപ്പം മുതലേ അറിയാമെങ്കിലും സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളും തീരെ ഇളയ ഒരു അനിയനുമാണ്. അതുകൊണ്ടു തന്നെ സൗഹൃദത്തിനൊന്നും പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. എന്റെ ബാപ്പയും അവളുടെ ബാപ്പയും കുട്ടിക്കാലം മുതൽ ഒരുമിച്ചു നാടകം കളിച്ചിരുന്നവരാണ്.’–നിയാസ് പറഞ്ഞു.
കടപ്പാട്: വനിത
Post Your Comments