
ഗാനമേള നടക്കുന്നതിനിടെ സ്റ്റേജില്‍ യുവാവിന്റെ ഡാന്‍സ്. ഒടുവില്‍ പരിപാടി നൃത്തി വച്ച് ഗാനമേള സംഘം. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി താഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവ ചടങ്ങില്‍ നടത്തിയ ഗാനമേളയായിരുന്നു സംഘര്‍ഷത്തില്‍ അവസാനിച്ചത്. സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പരിക്കേല്‍ക്കുകയും വാദ്യോപകരണങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയില്‍ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി വരുകയും ഗായകനോടൊപ്പം വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ നൃത്തം അവസാനിപ്പിച്ച് ഇയാളോട് സ്റ്റേജില്‍ നിന്ന് പുറത്തു പോകാന്‍ ഗായകന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ ഇതിനു തയ്യാറായില്ല. ഇതോടെ ഗാനമേള സംഘം പരിപാടി നൃത്തി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സംഘടകര്‍ സ്റ്റേജില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
യുവാവിന്റെ കൂടെയുണ്ടായവരും സംഘാടകരും തമ്മില്‍ കയ്യാങ്കളിയായതോടെ പോലീസ് ലാത്തി വീശി. സംഘര്‍ഷം കടുത്തതോടെ റിമി ടോമിയും സംഘവും കാറില്‍ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
Post Your Comments