സിനിമ മേഖലയില്‍ അരങ്ങു തകര്‍ക്കുകയാണ് താരമക്കള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ടിക്ക് ടോക് വീഡിയോയിലൂടെ അഭിനയ രംഗത്തെ കഴിവ് തെളിയിച്ചിരിക്കുകയാണ് നടി ഉര്‍വശിയുടെയും നടന്‍ മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.
അമ്മ ഉര്‍വശിയുടെയും അമ്മയുടെ ചേച്ചി കല്‍പനയുടെയുമെല്ലാം തകര്‍പ്പന്‍ കോമഡി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി കുഞ്ഞാറ്റ ചെയ്ത ഡബ്സ്മാഷുകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോള്‍ താരത്തിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും തുറന്നു പറയുകയാണ് മനോജ് കെ ജയന്‍.
”എല്ലാവരും അവളുടെ അഭിനയം നന്നായെന്ന് പറഞ്ഞാല്‍ ആശാത്തി പഠിപ്പും കളഞ്ഞു അവിടുന്ന് ഇറങ്ങും. അതോണ്ട് അവള്‍ നന്നായി പഠിച്ചോട്ടെ എന്നാണ് എന്റെ ആഗ്രഹം. പിന്നെ ഞാന്‍ ഒരു നടനാണ് അവളുടെ അമ്മ ഉര്‍വശി വലിയ ഒരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍.. ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.’ – മനോജ് കെ ജയന്‍ പറഞ്ഞു. വനിതാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരത്തിന്റെ ഈ വാക്കുകള്‍.
Post Your Comments