അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. കഴിഞ്ഞ അറുപത് വര്‍ഷമായി വെള്ളിത്തിരയില്‍ അമ്മ വേഷങ്ങളില്‍ തകര്‍ത്തഭിനയിക്കുന്ന ഈ താരത്തിന്റെ മുഖം ഓര്‍മ്മിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുക ചുവന്ന വട്ടപ്പൊട്ടും മൂക്കുത്തിയുമാണ്. തന്റെ ഈ ചുവന്ന വട്ടപ്പൊട്ടിനു പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പങ്കുവച്ചു.
അതിനെ കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘എവിടെ സംഗീതക്കച്ചേരിയുണ്ടെങ്കിലും അവിടെയെല്ലാം എന്നെയും അച്ഛന് കൊണ്ടു പോകുമായിരുന്നു. ഒരിക്കല്‍ ഞാനും അച്ഛനും കൂടി എം.എസ് സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയി. സ്വര്‍ണം പോലെ തിളങ്ങുന്ന ഒരു സ്ത്രീ. വൈരമാലയും സ്വര്‍ണ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടുമിട്ട ആ സ്ത്രീയെ ഓര്‍ത്ത് അന്ന് എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി.’
Post Your Comments