CinemaMollywoodNEWS

ജാതകത്തിന് ശേഷമാണ് ജയറാമിന്റെ ജാതകം തെളിഞ്ഞത്, എന്നിട്ടും ജയറാം എന്നെ ഒഴിവാക്കി: സുരേഷ് ഉണ്ണിത്താന്റെ വെളിപ്പെടുത്തല്‍

ജയറാം എന്ന നടനെ ജനപ്രിയാനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചിത്രമാണ്‌ താന്‍ സംവിധാനം ചെയ്ത ജാതകമെന്നു സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, ‘ജാതകം’ എന്ന സിനിമയ്ക്ക് ശേഷമാണ് ജയറാമിന് നല്ല വേഷങ്ങള്‍ മലയാളത്തില്‍ ലഭിച്ചു തുടങ്ങിയതെന്നും മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ് ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു, ജാതകത്തിന്റെ രചിതാവായ ലോഹിതദാസിന് ജയറാമിനെ നായകനാക്കിയതില്‍ അതൃപ്തി ഉണ്ടായിരുന്നുവെന്നും, തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം അതിനു സമ്മതിച്ചതെന്നും സുരേഷ് ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറയുന്നു. പക്ഷെ  പിന്നീട് ഒരു സിനിമ ചെയ്യാന്‍  ജയറാമിനെ സമീപിച്ചപ്പോള്‍  ഡേറ്റ് ഇല്ലെന്ന കാരണം പറഞ്ഞു അദ്ദേഹം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും  സുരേഷ് ഉണ്ണിത്താന്‍ പറയുന്നു.

“ഒരു സിനിമ ചെയ്യാന്‍ പലതവണ ജയറാമിനെ സമീപിച്ചതാണ്, ഒടുവില്‍ ഒരു കഥ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായെങ്കിലും പിന്നീട് അത് ചെയ്യാന്‍ ജയറാം താല്‍പ്പര്യം കാണിച്ചില്ല”- സുരേഷ് ഉണ്ണിത്താന്‍ പങ്കുവയ്ക്കുന്നു. ‘രാധാമാധവം’ എന്ന സുരേഷ് ഉണ്ണിത്താന്‍ ചിത്രത്തിലും ജയറാം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button