ചെന്നൈ : സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സഹപ്രവർത്തകയോട് ക്ഷുഭിതനായ നടൻ കാർത്തിക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തമിഴ് ചിത്രം ജൂലൈ കാട്രിലിൻ്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ നടി കസ്തുരിയാണ് വേദിയിൽ വെച്ച് കാര്‍ത്തിയുടെ പക്കലേക്ക് സെൽഫി എടുക്കാനെത്തിയത്.
താങ്കളുടെ അച്ഛൻ അടുത്തൊന്നും ഇല്ലാലോ ഞാൻ താങ്കൾക്കൊപ്പം ഒരു സെൽഫി എടുക്കാൻ പോകുകയാണെന്ന മുഖവുരയോടെയായിരുന്നു കസ്തൂരിയുടെ വരവ്. എന്നാൽ ആ വാക്കുകൾ കാർത്തിയെ അലോസരപ്പെടുത്തി.ഇത് ഒരു ആവശ്യമില്ലാത്ത കാര്യമാണെന്നും ഇന്ന് അനുവാദം കൂടാതെ സെൽഫി എടുക്കുന്നത് ഒരു ട്രെൻഡ് ആണെന്നും കാർത്തി ചൂണ്ടിക്കാട്ടി
പലരും ആളുകളോട് ഒന്നു അനുവാദം ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും കാട്ടില്ല. അതിനു പകരം നമ്മുടെ മുഖത്തിന് അടുത്തേക്ക് മൊബൈൽ കൊണ്ടുവന്ന് ഫ്ലാഷുകൾ മിന്നുന്ന മൊബൈലിൽ ചിത്രങ്ങളെടുക്കും. തലവേദന ഉള്ളവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും താരം പറഞ്ഞു.
നേരത്തെ സെല്‍ഫിയെടുക്കാനായി തനിക്കരികിലേക്കെത്തിയ യുവാവിന്റെ ഫോണ്‍ ശിവകുമാര്‍ തട്ടിപ്പറിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ആരാധകന് പകച്ചുപോയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വന്‍വിവാദമായി മാറിയതോടെ ആരാധകന് പുതിയ ഫോണ്‍ വാങ്ങി നല്‍കുകയും ക്ഷമ പറയുകയും ചെയ്തിരുന്നു ശിവകുമാര്‍.
Post Your Comments