കവിയും ബോളിവുഡ് സിനിമാ ഗാനരചയിതാവുമായ സാഹിര്‍ ലുധിയാന്‍വിയുടെയും പഞ്ചാബി എഴുത്തുകാരിയും കവയത്രിയുമായ അമൃത പ്രീതത്തിന്റെയും പ്രണയം വെള്ളിത്തിരയിലെയ്ക്ക്. ബോളിവുഡ് ഹിറ്റ് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ ആരാധകരെ ആവേശത്തിലാക്കി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്.
ബോളിവുഡ് ഗാനരചയിതാവായി അഭിഷേക് വേഷമിടുമ്പോള്‍ പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയത്രിയുമായ അമൃത പ്രീതത്തിന്റെ വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അമൃതയാകാന് ആദ്യം പ്രിയങ്ക ചോപ്രയുടെ പേരാണ് പറഞ്ഞ് കേട്ടിരുന്നതെങ്കിലും ഐശ്വര്യയാകും ആ വേഷത്തില്‍ എത്തുകയെന്നു സൂചന. എന്നാല്‍ അഭിഷേക്-ഐശ്വര്യ താര ജോഡികള്‍ ഒന്നിച്ചെത്തുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
Post Your Comments