മോഹന്‍ലാല്‍ ഭദ്രന് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം കാസ്റ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങളോടെയാണ് സ്ക്രീനിലെത്തിയത്. ആട് തോമ എന്ന ഉശിരന്‍ കഥാപാത്രത്തെ വരച്ച വരയില്‍ നിര്‍ത്തിയ ഉര്‍വശിയുടെ തുളസി എന്ന കഥാപാത്രം സ്ഫടികത്തിലെ വേറിട്ട നായിക മുഖമായിരുന്നു, തുളസി എന്ന കഥാപാത്രമായി നടി ശോഭനയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഭദ്രന് പറയുന്നു. എന്നാല്‍ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടു ശോഭനയ്ക്ക് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ ശോഭനയില്‍ നിന്ന് ഉര്‍വശിയിലേക്ക് കഥാപാത്രത്തെ മാറ്റി നല്‍കുകയായിരുന്നുവെന്ന് ഭദ്രന് വ്യക്തമാക്കുന്നു, സ്ഫടികം ജോര്‍ജ്ജിന് പകരം നടന് നാസര്‍ ആയിരുന്നു സ്ഫടികത്തില്‍ വില്ലനാകേണ്ടിയിരുന്നത്, നടന് നാസറിന്റെ തമിഴിലെ തിരക്കാണ് ഭദ്രനെ സ്ഫടികം ജോര്ജ്ജിലെത്തിച്ചത്.
ആട് തോമ ആണത്തം മാത്രമുള്ള കഥാപാത്രമായിരുന്നെങ്കില്‍ തനിക്ക് മമ്മൂട്ടിയെയോ സുരേഷ് ഗോപിയെയോ സ്ഫടികത്തിലേക്ക് കാസ്റ്റ് ചെയ്താല്‍ മതിയായിരുന്നുവെന്നും, എന്നാല്‍ നിഷ്കളങ്കതയും ഒരുതരം ആത്മ പുശ്ചവും ആ കഥാപാത്രങ്ങളില്‍ സമന്വയിച്ചത് കൊണ്ട് മോഹന്‍ലാല്‍ ആണ് അതിനു ഏറ്റവും അനുയോജ്യനെന്നു മനസ്സിലാക്കുകയിരുന്നുവെന്നും സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവേ ഭദ്രന് വ്യക്തമാക്കി.
Post Your Comments