വിരാട് അനുഷ്ക താര ദമ്പതികളുടെ വിവാഹം അതീവ ലളിതമായിരുന്നു. ആര്‍ഭാടമാകാതിരുന്ന താര വിവാഹത്തിനു വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാടുമായുള്ള രഹസ്യ വിവാഹത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനുഷ്ക പങ്കുവയ്ക്കുന്നതിങ്ങനെ
“ഞങ്ങളുടെ വിവാഹത്തിന് 42 പേര്‍ മാത്രമാണ് അതിഥികളായി ഉണ്ടായിരുന്നത്, ഒരു ഹോംസ്റ്റൈല്‍ വിവാഹമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്, ഞാനും വിരാടും വിവാഹിതരാകുന്നു എന്നതിനപ്പുറം അതൊരു ആഘോഷ വിവാഹമായി നടത്താന്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ ഭക്ഷണം തയ്യാറാക്കിയവരോട് പോലും ഞങ്ങള്‍ പേരുകള്‍ തെറ്റിച്ചാണ് പറഞ്ഞത്” -അനുഷ്ക വ്യക്തമാക്കുന്നു.
Post Your Comments