നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടി മാതു വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നു. ‘അനിയന് കുഞ്ഞും തന്നാലായത്’ എന്ന ചിത്രതിലൂടെയാണ് മാതുവിന്റെ തിരിച്ചു വരവ്. അമരത്തിലെ അച്ചൂട്ടിയുടെ മുത്തായി പ്രേക്ഷക മനം കവര്‍ന്ന മാതു വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്, ഒരു കാലത്ത് ജഗദീഷ് സിദ്ധിഖ് തുടങ്ങിയ നായകന്മാരുടെ സ്ഥിരം നായിക മുഖമായിരുന്നു മാതു എംടിയുടെ സദയം പോലെയുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
സിനിമയില്‍ വരുമ്പോള്‍ തന്റെ പേര് മാധവി എന്നായിരുന്നുവെന്നും മറ്റൊരു മാധവി സിനിമയില്‍ ഉള്ളത് കൊണ്ട് മാധവി മാതു ആയെന്നും താരം പറയുന്നു, നെടുമുടി വേണു സാറാണ് തനിക്ക് അങ്ങനെയൊരു പേര് നിര്‍ദ്ദേശിച്ചതെന്നും മാതു വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സിനിമയിലേക്കുള്ള തന്റെ മടങ്ങി വരവിനെക്കുറിച്ച് മാതു വ്യക്തമാക്കിയത്.
Post Your Comments