സംവിധായകന്‍ വിനയന്‍ ഒരുക്കിയ ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വരുന്നു. പഴയ കഥാപാത്രങ്ങളുടെ പുതിയ ഭാഗങ്ങളുമായി ആകാശഗംഗ എത്തുമ്പോള്‍ ആദ്യഭാഗം ഒരുക്കിയപ്പോള്‍ ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ തുറന്നു പറയുന്നു.
ആകാശ ഗംഗയില്‍ വില്ലനായി എത്തിയത് സ്ഫടികം ജോർജാണ്. അദ്ദേഹത്തെ യക്ഷി കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. രാത്രിയിലായിരുന്നു ഒട്ടുമിക്ക രംഗവും ചിത്രീകരിച്ചത്. രംഗങ്ങൾ ചിത്രീകരിച്ച ശേഷം മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ജനൽ കാറ്റത്ത് അടഞ്ഞാൽപ്പോലും അദ്ദേഹം പേടിച്ച് എഴുന്നേൽക്കുമായിരുന്നുവെന്നു വിനയന്‍ പറയുന്നു. അതുപോലെ തന്നെ അന്തരിച്ച നടൻ ശിവജി അവതരിപ്പിച്ച കഥാപാത്രത്തെ യക്ഷി വള്ളികൊണ്ട് തലകീഴാക്കി കെട്ടിതൂക്കിയിട്ട് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. ആ രംഗം ചിത്രീകരിക്കാനായി ശിവജിയെ കെട്ടിത്തൂക്കിയിടുന്നത് വരെ പ്രശ്നമൊന്നുമുണ്ടായില്ല. എന്നാല്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് മുമ്പിൽ പാമ്പും കൂടി വന്നതോടെ ശിവജി ഭയന്ന് ബിപി കൂടി അബോധാവസ്ഥയിലാകുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുകയും ചെയ്തെന്നു വിനയന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
15 ദിവസത്തെ ഡേറ്റ് മാത്രം ഷൂട്ടിങ്ങിന് നല്‍കിയ ശിവജി 25 ദിവസം വരെയൊക്കെ സിനിമയുടെ ചിത്രീകരണം കാണാനും മറ്റുമായി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായും ആ സമയത്ത് ദേഹത്ത് ബാധ കയറിയിട്ടുണ്ട്, എന്തോ കുഴപ്പമുണ്ടെന്നൊക്കെ പറയുമായിരുന്നുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments