BollywoodLatest News

ദീപിക മുൻകാമുകനൊപ്പം അഭിനയിക്കുമ്പോള്‍ അസ്വസ്ഥനാക്കുമോ? താര ദമ്പതിമാരുടെ മറുപടി വൈറല്‍

താര പ്രണയങ്ങളും പരാജയങ്ങളും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ച നടി ദീപിക പദുക്കോൺ മുൻകാമുകൻ രൺബീർ കപൂറിനൊപ്പം അഭിനയിക്കുന്നതിനെ ക്കുറിച്ചാണ്. ദീപികയും രൺവീര്‍ സിങ്ങും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹ ശേഷവും അഭിനയലോകട്ത് ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചതിനു പിന്നാലെയാണ് റൺവീറിന് നേരെ ഈ ചോദ്യം ഉയർന്നത്. ദീപികയുടെ രൺബീറും ഒരുമിച്ച് അഭിനയിക്കുന്നത് അസ്വസ്ഥനാക്കുമോയെന്നായിരുന്നു ചോദ്യം. എന്നാല്‍ തന്നെ ഒരിക്കലും അത് അലോസരപ്പെടുത്തില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഭർത്താവ് രൺവീർ സിംഗ്.

”ഞാനൊരിക്കലും അരക്ഷിതാവസ്ഥയുള്ള വ്യക്തിയല്ല. താൻ സ്നേഹിക്കുന്നത് പോലെ ദീപികയെ മറ്റൊരാൾക്കും സ്നേഹിക്കാൻ കഴിയില്ലെന്ന ഉറപ്പുണ്ട്. ദീപികയെ ഭാര്യയാക്കാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ” രൺവീർ സിംഗ് പറഞ്ഞു. ഞാനെന്താണ്, ഞാനാരാണ് എന്നതിനെക്കുറിച്ച് തനിക്ക് പൂർണ ബോധ്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്ത താരം രൺബീറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button