
അമരം എന്ന മമ്മൂട്ടി ചിത്രത്തിലെ യുവതാരം മാതുവിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. 90 കളിലെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരമാണ് മാതു. വളരെ കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. താരം. കുടുംബത്തോടൊപ്പം വിദേശത്തു കഴിയുകയായിരുന്ന മാതു ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്.
19 വര്‍ഷത്തിന് ശേഷമാണ് മാതുവിന്റെ മടക്കം. എന്നാല്‍ ഇത്രനാളായി താന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് താരം പറയുന്നു. ”ഇപ്പോഴും തന്നെ കാണുമ്പോള്‍ അമരത്തില്‍ അഭിനയിച്ച മാതുവല്ലേ എന്ന് പലരും ചോദിക്കാറുണ്ട് എന്നാണ് അവര്‍ പറയുന്നത്. ചില സമയങ്ങളില്‍ തമാശയ്ക്ക് താന്‍ മാതുവല്ല, അവരുടെ സഹോദരിയാണെന്ന് പറയാറുണ്ട്. പക്ഷേ അവര്‍ സമ്മതിച്ചു തരില്ല. ആ ചിരി കണ്ടാല്‍ അറിയില്ലേ മാതുവാണ് എന്നായിരിക്കും അവര്‍ പറയുന്നതെന്നും” താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments