CinemaMollywoodNEWS

‘അങ്കിള്‍ ബണ്‍’: ഭാരമേറിയ മോഹന്‍ലാലിനെ സൃഷ്ടിച്ചത് എങ്ങനെ? തുറന്നു പറഞ്ഞു ഭദ്രന്‍

‘അങ്കിള്‍ ബണ്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തടിയന്‍ രൂപം ആര്‍ക്കും വിസ്മരിക്കപ്പെടാന്‍ കഴിയാത്ത ഒന്നാണ്. തടിയനായ അങ്കിള്‍ ചാര്‍ളിയെ തന്മയത്വത്തോടെ അവതരിപ്പിച്ച മോഹന്‍ലാല്‍ തന്റെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍. 150 കിലോ ഭാരമുള്ള അങ്കിള്‍ ചാര്‍ളിയെ സൃഷ്ടിച്ചെടുത്ത അനുഭവ നിമിഷങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഹിറ്റ് മേക്കര്‍ ഭദ്രന്‍.

‘അങ്കിള്‍ ബണ്‍’ എന്ന സിനിമയുമായി മോഹന്‍ലാലിനെ സമീപിക്കുമ്പോള്‍ 150 കിലോ ഭാരമുള്ള ഒരാളെ സൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പഞ്ഞിനിറച്ചു കെട്ടിവെച്ചാല്‍ അതൊരു ബോര്‍ ആകുമെന്ന് അറിയാമായിരുന്നു. സിനിമയ്ക്ക് ഗര്‍ഭമുണ്ടാക്കുന്ന പോലെ അകത്ത് തലയിണവച്ച് ഗര്‍ഭമുണ്ടാക്കിയാല്‍ ശരിയാകില്ല, പക്ഷെ എങ്ങനെ ഇത് ചെയ്യുമെന്ന് ആദ്യമൊരു പിടിയുമില്ലായിരുന്നു. ഒടുവില്‍ ചിത്രത്തില്‍ ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്ത സാബു സിറിലിന് ഞാന്‍ ഒരു ചാലഞ്ച് നല്‍കി.

150 കിലോ ഭാരമുള്ള ഒരു ചാര്‍ളിയെ വേണം, പക്ഷെ പഞ്ഞി തിരുകി ക്രിസ്മസ് പാപ്പയെ ഉണ്ടാക്കും പോലെയാവരുത്, തലയിണ ഉപയോഗിച്ചും തടി വീര്‍പ്പിക്കരുത്, ഞാന്‍ സാബുവിനോട് പറഞ്ഞു. 150 കിലോ ഭാരമുള്ള മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിക്കാനായി വാട്ടര്‍ബാഗ് ഉപയോഗിക്കാമെന്നായിരുന്നു സാബുവിന്റെ മറുപടി. സാബു ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത് കൊണ്ടാണ് അങ്കിള്‍ ബണ്‍ എന്ന സിനിമ സംഭവിച്ചത്. ഭദ്രന്‍ വ്യക്തമാക്കുന്നു.

കടപ്പാട് : സഫാരി ടിവി “ചരിത്രം എന്നിലൂടെ”

shortlink

Related Articles

Post Your Comments


Back to top button