നടനില്‍ നിന്നും സംവിധായകനിലേയ്ക്ക് മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ധനുഷ്. പ പാണ്ടി എന്ന ചിത്രത്തിലൂടെ സംവിധായകനായി തിളങ്ങിയ ധനുഷിന്റെ രണ്ടാമത്തെ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. തെലുങ്ക് സൂപ്പർസ്റ്റാര്‍ നാഗാർജുന, നടി അദിതി റാവു എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നുവെന്ന് ധനുഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ ഒന്നും വരാതെ ആയതോടെ ചിത്രം ഉപേക്ഷിക്കപ്പെട്ടുവെന്നു പ്രചാരണം.
എന്നാല്‍ ആരാധകർ ഈ കിംവദന്തികൾ വിശ്വസിക്കരുതെന്ന് അണിയറക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകൻ വെട്രി മാരന്റെ ‘അസുരൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്.
Post Your Comments