
തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ഗാനമാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകർത്താടിയായ ഗാനത്തിന്റെ ചുവടുകളാണ് എല്ലാവരെയും ആകർഷിച്ചത്. ഏറ്റവും കുടുതൽ ആളുകൾ യൂട്യുബിൽ കണ്ട ദക്ഷിണേന്ത്യൻ സിനിമാ ഗാനമെന്ന റെക്കോർഡ് ഇത് സ്വന്തമാക്കി.
ഇപ്പോഴിതാ ഗാനത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ വീഡിയോയും ഇരുകയ്യും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്.നടനും നൃത്തകനുമായ പ്രഭുദേവയാണ് ഗാനത്തിലെ ചുവടുകൾ ഒരുക്കിയിരിക്കുന്നത്. ബാലാജി മോഹന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ യുവൻശങ്കർ രാജയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
Post Your Comments