Latest NewsMollywood

രൺബീറിനൊപ്പം ദീപിക ഇനിയും അഭിനയിക്കുമോ ? ആരാധകർക്ക് മറുപടിയുമായി രണ്‍വീര്‍ സിംഗ്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കഴിഞ്ഞ നവംബറില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ദീപികയുടെ മുൻ കാമുകനായ രൺബീർ കപൂറിനൊപ്പം ഇനിയും ഭാര്യയെ അഭിനയിക്കാൻ വിടുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.

ചോദ്യത്തിന് രണ്‍വീര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഞാന്‍ അത്തരത്തിലുള്ള ഒരാളെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. എനിക്ക് യാതൊരു അരക്ഷിതാവസ്ഥയും തോന്നേണ്ട കാര്യമില്ല. എനിക്ക് ഞാന്‍ ആരാണെന്ന് നന്നായി അറിയാം. ഞാന്‍ സ്‌നേഹിക്കുന്നത് പോലെ ദീപികയെ മറ്റാര്‍ക്കും സ്‌നേഹിക്കാനാകില്ല. താന്‍ സമീപ ഭാവിയില്‍ രണ്‍ബീറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് രണ്‍വീര്‍ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button