നടന് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തെക്കുറിച്ച് വ്യാജ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യപകമാകുന്നതിനെതിരെ പൃഥ്വിരാജും മോഹന്‍ലാലും രംഗത്ത്. ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാവശ്യപ്പെട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ലാല്‍ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
#StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
Post Your Comments