
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായികയുമായാ ചിന്മയി സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു തെളിവുകള്‍ സഹിതം വെളിപ്പെടുത്തല്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. തമിഴ് ബിഗ് ബോസ് താരവും മലയാളി നടിയുമായ ഓവിയ നായികയായി എത്തുന്ന 90 എം.എല്‍ അഡല്‍ട്ട് കോമഡി ചിത്രത്തിനെ വിമര്‍ശിച്ച് എഴുത്തുകാരനും നിര്‍മാതാവും സിനിമാനിരൂപകനുമായ ജി. ധനഞ്ജയന് രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിനു മറുപടിയുമായി എത്തിയ ചിന്മയി ഗുരുതരമായ ആരോപണങ്ങളാണ് രാധാരവിക്കെതിരേ ഉന്നയിക്കുന്നത്.
90 എം.എല്‍ പോലുള്ള ചിത്രങ്ങള്‍ സമൂഹത്തെ നശിപ്പിക്കുമെന്നും പണം സമ്പാദിക്കാന്‍ പുതുതലമുറയ്ക്കിടയില്‍ വിഷം പരത്തുന്നത് തടയണമെന്നും ധനഞ്ജയന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി ചിന്മയിയുടെ ട്വീറ്റ് ഇങ്ങനെ..”കുറച്ച് കാലങ്ങളായി രാധാരവി സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്നു. നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു. തുറന്ന് സംസാരിച്ചതിന്റെ പേരില്‍ എന്നെപ്പോലുള്ളവരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ സാര്‍’ .
Post Your Comments