ട്രോളുകളുടെ ഇടയില്‍ എന്നും ഹിറ്റായ ഒരു ഡയലോഗാണ് ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? എന്നതും എടി പെണ്ണെ നിന്റെ ചാട്ടമൊക്കെ എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് എന്ന മറുപടിയും. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ഈ ഹിറ്റ് ഡയലോഗ് പറഞ്ഞു മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ‘വേലക്കാരി’ വീണ്ടും.
നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേലക്കാരിയായും മറ്റും തിളങ്ങുകയും എന്നാല്‍ ആരാണെന്ന് പോലും അറിയാതെ പോകുകയും ചെയ്ത ഈ കലാകാരിയെ കണ്ടെത്തിയിരിക്കുകയാണ് ‘ക’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അവസരം ചോദിച്ചു വന്ന മധ്യവയസ്കയോട് ഏതെങ്കിലും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാനെ ആളെ മനസിലായതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
പോസ്റ്റ്
“ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന ‘ക ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോള്‍ ആണ് കോസ്റ്റും അസ്സോസിയേറ്റ് സതീശേട്ടന് ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനില്‍ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്തോളും നീ ഒന്ന് സംസാരിക്കു എന്ന്.ഞാന്‍ സംസാരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, മോനെ, ഞാന്‍ പഴയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല.
ഏതു സിനിമയില്‍ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോള്‍ ശെരിക്കും ഞെട്ടി പോയി, നമ്മള് ട്രോളുകളിലും മീമുകളായും ഒരുപാടു ഷെയര്‍ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ പെയര്‍ ആയ ‘ചേട്ടന് ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്’ ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി… ആളൂര്‍ എല്‍സി എന്നു ആണ് ചേച്ചിടെ പേര്…
ചെറിയ വേഷത്തില്‍ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാന്‍ ഗന്ധര്വ്വന്, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി കുറെ പടങ്ങള്‍… ഈ പോസ്റ്റ് കാണുന്ന എല്ലാവരും ഷെയര്‍ ചെയ്ത് ഒരു അവസരം കൊടുത്താല്‍ വലിയ ഉപകാരം ആകും.
Post Your Comments