CinemaMollywoodNEWS

തിരക്കഥ ഭരതേട്ടന്റെ വീട്ടിലുണ്ട്: അത്ഭുതമാകേണ്ടിയിരുന്ന സിനിമയെക്കുറിച്ച് ജയറാം

ചരിത്ര പ്രധാനമായ നിരവധി വിഷയങ്ങള്‍ മലയാളത്തിലെ അത്ഭുത ചിത്രങ്ങളായപ്പോള്‍ നടന്‍ ജയറാമിന് നഷ്ടപ്പെട്ടത് ആരും ആഗ്രഹിക്കുന്ന ഗംഭീരമായ ഒരു പ്രോജക്റ്റാണ്. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥ ഭരതന്‍ എന്ന സംവിധായകന്‍ മലയാളത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു,ആ മഹാ സിനിമയെക്കുറിച്ച് നടന്‍ ജയറാം സംസാരിക്കുന്നു, കുഞ്ചന്‍ നമ്പ്യാരായി തന്റെ രൂപം വച്ച് ഭരതന്‍ വരച്ച ചിത്രങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്ന് ജയറാം വ്യക്തമാക്കുന്നു.

“സിനിമയുടെ തിരക്കഥ തയ്യാറായ നിമിഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു, കഥാപാത്രത്തിനായി നല്ല രീതിയില്‍ മെലിയണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ മരണത്തോടെ മലയാള സിനിമയ്ക്കും എനിക്കും ലഭിക്കേണ്ടിയിരുന്ന അപൂര്‍വ ഭാഗ്യം നഷ്ടപ്പെടുകയായിരുന്നു”- ജയറാം പങ്കുവയ്ക്കുന്നു.

കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഇതിഹാസ കാലാകരന്റെ ഓരോ സൂക്ഷ്മ വശങ്ങളും ഭരതന്‍ നന്നായി എഴുതിയിരുന്നുവെന്നും, ആ തിരക്കഥ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്ന് നടി കെപിഎസി ലളിത തന്നോട് പറയാറുണ്ടെന്നും ജയറാം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ സ്വപ്ന സിനിമ നഷ്ടമായതിനെക്കുറിച്ച് ജയറാം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button