മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലൂടെ സംവിധായികയായ നടിയും അവതാരകയുമായ സൗമ്യ സദാനന്ദന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നിമിഷ സജയനെ തീരുമാനിച്ചപ്പോള്‍ ചില ഫാന്‍സ് അസോസിയേഷൻകാരും പ്രേക്ഷകരില്‍ ചിലരും അതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നുവെന്നു തുറന്നു പറയുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ് എന്നും നിമിഷയെ അഭിനന്ദിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ സൗമ്യ കുറിച്ചു.
” നിമ്മി അന്നെന്നെ വിളിച്ച ദിവസം ഇന്നുമോര്‍ക്കുന്നു. കരച്ചിലോടെയാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്നെയും തോല്‍പ്പിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷയെ കാസ്റ്റ് ചെയ്തപ്പോള്‍ ചില ഫാന്‍സ് അസോസിയേഷനുകളും പ്രേക്ഷകരില്‍ ചിലരും പരിഹാസമുയര്‍ത്തി. സൗന്ദര്യത്തിന്റെ പേരിലായിരുന്നു വിമര്‍ശനങ്ങള്‍. ഈ കൊച്ചു പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയായിരുന്നു അതെല്ലാം. സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാനവളെ ആശ്വസിപ്പിച്ചത്. ” സൗമ്യ കുറിച്ചു
Post Your Comments