ബാലതാരമായി എത്തി തെന്നിന്ത്യ കീഴടക്കിയ നായികയാണ് ശാലിനി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച ശാലിനി ഇപ്പോള്‍ തമിഴകത്തിന്റെ മരുമകളാണ്. നടന്‍ അജിത്തിനെ വിവാഹം ചെയ്തു അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ആരാധകനൊപ്പം നില്‍ക്കുന്ന ശാലിനിയുടെ ചിത്രം. അതിനു കാരണം താരത്തിന്റെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ആണ്.
ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ചിത്രത്തില്‍ താരത്തിന്റെ കയ്യില്‍ കാണുന്നത്. അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
Post Your Comments