GeneralLatest NewsMollywood

ആ ചിത്രം കാരണം കിട്ടിയ ത്വക്ക് രോഗത്തിന് ജയസൂര്യ ഇപ്പോഴും മരുന്ന് കഴിക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. വി.പി.സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ, ട്രാന്‍സ്ജെന്റര്‍ ജീവിതം ആവിഷ്കരിച്ച ഞാൻ മേരിക്കുട്ടി, എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ പുരസ്കാരത്തിന് അര്‍ഹനായത്.

‘ഫുട്ബോൾ എന്താണെന്നറിയാത്ത ഈ മനുഷ്യൻ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോൾ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ ത്വക്ക് രോഗത്തിന് ഇയാൾ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങൾ ഒരു ആശ്വാസമാണ്.’ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയ ജയസൂര്യയെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍ പറഞ്ഞു.

രഞ്ജിത് ഒരുക്കിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഈ സിനിമയ്ക്കായി അതിഗംഭീരമേക്കോവറാണ് താരം നടത്തിയതും.

shortlink

Related Articles

Post Your Comments


Back to top button