BollywoodGeneralLatest News

നല്ല ഭാര്യയാകാന്‍ കഴിയില്ല; നടി പ്രിയങ്കയെ ഉപേക്ഷിക്കാന്‍ ആരാധകരുടെ നിര്‍ദ്ദേശം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്കും തമ്മിലുള്ള വിവാഹ വാര്‍ത്ത വന്നത് മുതല്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. തന്നെക്കാള്‍ 10 വയസ്സ് പ്രായം കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതിന് പ്രിയങ്കയെ പലരും വിമര്‍ശിച്ചിരുന്നു. ഓസ്കർ വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ പ്രിയങ്ക കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രിയങ്ക കള്ളിയാണെന്നും നല്ല ഭാര്യയാകാന്‍ കഴിയില്ലെന്നുമാണ് വിമര്‍ശനം. നിക് ജോനാസ് രക്ഷപ്പെടുന്നതാണ് നല്ലതെന്നും അവർ പറയുന്നു. നിക് നല്ല സഹയാത്രികനാണെന്ന കുറിപ്പോടെ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെയും വിമർശനമുണ്ട്. നിക് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രമാണെന്നും മടുക്കുമ്പോള്‍ ഉപേക്ഷിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button