
തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ വിവാഹിതനാകുന്നു. യുവ നടിസയേഷയുമായുള്ള വിവാഹം മാര്‍ച്ച് ഒന്‍പതിനാണ്. ഇരുവരുടെയും വിവാഹ ക്ഷണക്കത്തും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഉറ്റ സുഹൃത്തും നടനുമായ വിശാലിനെ തന്റെ കല്യാണം ക്ഷണിച്ചിരിക്കുകയാണ് ആര്യ.
”എന്റെ ഹൃദയത്തോട് ഏറ്റവുമടുത്ത ചിത്രം… എന്റെ അടുത്ത സുഹൃത്ത് ആര്യയുടെ വിവാഹ ക്ഷണക്കത്ത് കയ്യില്‍ പിടിച്ച അവിശ്വസനീയമായ നിമിഷം.. ആര്യയ്ക്കും സയ്യേഷക്കും നല്ലത് മാത്രം നേരുന്നു.”. വിശാല്‍ ആര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എന്നാല്‍ മച്ചാ നിന്റേതിനായി കാത്തിരിക്കുന്നു…’എന്നാണ് ആര്യ ഇതിന് മറുപടി നല്‍കിയത്.
വിശാലും യുവനടി അനീഷയുമായുള്ള വിവാഹവും തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments