
ആണ്‍കുട്ടികളെ നല്ല ഭര്‍ത്താക്കന്മാരാക്കി മാറ്റാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി നടി ജയപ്രദ. ‘പെണ്‍കുട്ടികളെ ഭാവിയിലെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് പറ്റിയ നല്ല ഭര്‍ത്താക്കന്‍മാരായി പുരുഷന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നു. ഭര്‍ത്താവ് എങ്ങനെയായാലും അവരെ അങ്ങനെ തന്നെ അംഗീകരിക്കണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് സമൂഹം നല്‍കുന്ന ഉപദേശം’ എന്നും ജയപ്രദ പറയുന്നു.
പെര്‍ഫക്റ്റ് പതി എന്ന ഹിന്ദി സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. തന്റെ ആദ്യത്തെ സീരിയലിനെക്കുറിച്ചും ജയപ്രദ തുറന്നു പറയുന്നു. മാതാപിതാക്കള്‍ മക്കളെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു
Post Your Comments